നേഹ

സായാഹ്ന നേരം.എന്നത്തേയും പോൽ ഇന്നും തിരക്കിലാണ് ആ കടൽത്തീരം.തീരത്തേക്ക് ആഞ്ഞടിക്കുന്ന അലകൾക്കും കാറ്റിനും പല അർത്ഥതലങ്ങൾ ഉണ്ടത്രേ.ചിലർക്ക് വിരഹമാണത്.ചിലർക്ക് പ്രണയം.മറ്റു ചിലർക്കാകട്ടെ ഓടി കിതച്ച ദിവസത്തിലെ ഏക നേരംപോക്കാണത്.ഇക്കൂട്ടത്തിൽ ഒന്നിൽ മാത്രം ഒതുങ്ങിക്കൂടാത്തതും ഒന്നിലും പെടാത്തതുമായ അനേകം ആൾക്കാരും ഉണ്ടവിടെ.അതിൽ ഒരാളാണ് നേഹ. ‘നേഹ.’ കാറ്റത്ത് പാറുന്ന മുടി നീക്കിയവൾ പുറകിലേക്ക് നോക്കി.അവൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിളിയായിരുന്നു അത്. ‘വിഷ്ണു’ കുറച്ച് നേരത്തെ നോട്ടത്തിന് ശേഷം തുടർന്നു ‘നമ്മൾ തമ്മിൽ കണ്ടിട്ട് ഒരു വർഷം ആകുന്നു…

ആ വയലിൻ കച്ചേരി അവസാനിച്ചു!

A humble tribute to Balabhaskar❤️ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാർത്തയാണ് അന്ന് രാവിലെ വാട്സാപ്പ് തുറന്നപ്പോൾ കണ്ടത്.ബാലഭാസ്കർ അന്തരിച്ചു.ഏതാനും ദിവസങ്ങൾക്ക് മുൻപ് അപകടത്തിൽ പരിക്കേറ്റ് ഗുരുതര അവസ്ഥയിൽ ആണെന്ന് അറിഞ്ഞപ്പോൾ പ്രാർത്ഥനയിൽ അദ്ദേഹത്തെയും കുടുംബത്തെയും ഉൾപ്പെടുത്തിയിരുന്നു.ഭാര്യയെ തനിച്ചാക്കി അച്ഛനും മകളും പറന്നകന്നു. ഫിലിം അവർഡുകളിലും സ്റ്റേജ് ഷോകളിലും തന്റെ വയലിനിലൂടെ കാണികളെ കയ്യിലെടുക്കുന്ന ബാലഭാസ്ക്കറെ കണ്ടിട്ടുണ്ട്.ഏതൊരു കലാകാരൻ മരിക്കുമ്പോഴും ഉണ്ടാകുന്ന വിഷമം.അതെനിക്കും ഉണ്ടായി.സമയം ചെല്ലുംതോറും കൂടി വന്ന സ്റ്റാറ്റസുകളുടെ എണ്ണമോ ഫേസ്ബുക്കിൽ മറ്റും കണ്ട വീഡിയോ…

Better Half

This one was written by me a few years back that too in a Malayalam class😁✌️The poem is from a female perspective.Hope u lyk it😊

സൂര്യോത്സവം

ബസ്സിന്റെ ലാസ്റ്റ് സ്റ്റോപ്പ് എത്തിയിരിക്കുന്നു.സമയം നന്നേ ഇരുണ്ടിട്ടുണ്ട്.ഏയ് അവിടാരും കിടന്നുകാണില്ല.സാധാരണയായി ബസ്സിൽ ധൃതി കൂട്ടാറുള്ള കിളി ശാന്തനാണിന്ന്. ടാക്സിക്കാരന് പൈസ കൊടുത്ത് ആ വീട്ടിലേക്ക് നടന്നു കയറുമ്പോൾ ആളൊഴിയുന്ന മരണവീട് പോലെയാണ് എനിക്ക് തോന്നിയത്. ‘അച്ചു മോൾടെ ഫ്രണ്ടല്ലേ.ബാക്കി ഉള്ളവർ ഇപ്പോൾ ഇറങ്ങിയൊള്ളു.മോൻ ഒരിത്തിരി വൈകി.അവൾ അകത്തുണ്ട്.ഇപ്പോഴാണ് ആ ഫോട്ടോഗ്രാഫർമാരുടെ തിരക്കൊന്നൊഴിഞ്ഞത്.എന്തായാലും മോൻ അവളോട് സംസാരിച്ചിരിക്ക്. ടാ അപ്പു.ആ ബിരിയാണി സെന്ററിൽ പോയി ഒരു അഞ്ച് പാക്കറ്റ് ബിരിയാണി വാങ്ങി വാ.അന്നേ ആ കാറ്ററിങുകരോട് പറഞ്ഞതാണ്.കുറച്ചധികം ആയിക്കോട്ടെ…

പ്രതിക്രിയ

സമയം ആറര കഴിഞ്ഞിരിക്കുന്നു. മഴ മേഘങ്ങൾ ഇരുട്ടിന് കൂട്ടായി ഉണ്ട്.റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വിഷ്ണുവിനെ കാത്ത് ഒരു കാർ കിടപ്പുണ്ടായിരുന്നു. ‘ആദ്യമെത്തേണ്ട ആൾ കല്യാണത്തലേന്നാണോ വരുന്നത്?’ ‘ലീവ് കിട്ടണ്ടേ കുട്ടേട്ടാ.ഇതും ആ ബോസിന്റെ കാല് പിടിച്ചിട്ടാ.’ ‘സാധാരണ കാറിൽ ആണല്ലോ വരാറുള്ളത്.ഇപ്രാവശ്യം എന്ത് പറ്റി?’ ‘ഓ അതിനെന്തോ ഒരു സ്റ്റാർട്ടിങ് ട്രബിൾ.’ ആ കാർ കല്യാണവീട് ലക്ഷ്യമാക്കി നീങ്ങി. അജയ്,വിഷ്ണു,സ്വാതി.കുട്ടിക്കാലം മുതൽ അവർ ഒന്നിച്ചായിരുന്നു.അവർ എപ്പോഴും ഒന്നായിരുന്നു.സ്കൂളിലേക്കുള്ള വരവും ഇരുത്തവും ഒക്കെ.അവരുടെ മനസ്സുകൾ തമ്മിൽ അത്രയേറെ…

ഒരു ആഷിക ഗാഥ

പതിവിലധികം മഴ പെയ്തിരുന്നു അന്ന്.ഗവർണമെന്റ് മെഡിക്കൽ കോളേജ്.ആശുപത്രിയിലേക്ക് ചീറി വന്ന് വണ്ടികൾ.ഒരു അപകടം നടന്നിരിക്കുന്നു. ‘ഹലോ സർ ഞാൻ വിനുവാണ്.അതെ ഞാൻ ഹോസ്പിറ്റലിൽ ഉണ്ട്.ഉവ്വ്.തിരിച്ചറിഞ്ഞു.ഡോക്ടർ ആഷിൻ കൃഷ്ണയും അദ്ദേഹത്തിന്റെ വൈഫ് ഡോക്ടർ വേദിക ആഷിനും പിന്നെ അവരുടെ കുട്ടിയുമാണ്.അല്പം സീരിയസ് ആണ്.ഇല്ല.ഇല്ല.കുട്ടിക്ക് അധികം പരിക്കൊന്നുമില്ല.ഇരുവരേയും ഓപ്പറേഷൻ തീയറ്ററിൽ കയറ്റിയിട്ടുണ്ട്.കൂടുതൽ ഒന്നും അറിഞ്ഞട്ടില്ല.ഞാൻ ഇവിടെ കാണും സർ.’ അവിടെ കൂടി നിന്ന മറ്റു മാധ്യമപ്രവർത്തകരെ പോൽ അയാളും തന്റെ ഓഫീസിലേക്ക് വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. ഓപ്പറേഷൻ തീയറ്ററിൽ ഡോക്ടർമാർ തിരക്കിലാണ്.ഹോസ്പിറ്റലിന്…

പ്രണയം

‘ജില്ല മലയാള അധ്യാപക സംഘടന തുടർച്ചയായ ഇരുപത്തഞ്ചാമത് വർഷവും നടത്തിയ ചെറുകഥ രചന മത്സരം നറുമൊഴിയുടെ വിജയിയെ പ്രഖ്യാപിക്കുന്ന ഈ വേളയിൽ നിങ്ങൾ എല്ലാവരെയും പോലെ ഞാനും ആകാംഷഭരിതനാണ്.ഈ വൈകിയ വേളയിലും നമ്മുടെ കൂടെയുള്ള മുഖ്യാതിഥിയും പ്രശസ്‌ത എഴുത്തുകാരനുമായിട്ടുള്ള ശ്രീ മുഹമ്മദ് റോഷനെ ഞാൻ സ്വാഗതം ചെയ്യുന്നു.വിജയിയെ പ്രഖ്യാപിക്കുന്നതിനും രണ്ടുവാക്ക് നമ്മോട് സംസാരിക്കുന്നതിനുമായി ശ്രീ റോഷനെ ഞാൻ വേദിയിലേക്ക് ക്ഷണിക്കുന്നു.’ പരിപാടിയുടെ സമ്മാനദാനവും നന്ദിപറച്ചിലും ഒക്കെ കഴിഞ്ഞു ഓരോരുത്തരായി പോകുകയാണ്.പെട്ടന്നെത്തിയ മഴ ഏവരേയും തടഞ്ഞു നിർത്തി. അപ്പോഴാണ്…